എസ്​.

രാജേന്ദ്രൻ

രാജേന്ദ്രന് വീണ്ടും മനംമാറ്റം

തൊടുപുഴ: സി.പി.എമ്മിനെ വെട്ടിലാക്കി ബി.ജെ.പിയിൽ ചേരാൻ ഡൽഹിയിലെത്തിയ മുൻ എം.എൽ.എ എസ്​. രാജേന്ദ്രൻ വീണ്ടും മലക്കംമറിഞ്ഞു. ഇപ്പോഴും സി.പി.എം വിട്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താതെ ഉരുണ്ടുകളിക്കുന്ന രാജേന്ദ്രൻ, ബന്ധുവിന്‍റെ വിവാഹത്തിന്​ ക്ഷണിക്കാനാണ്​ ജാവ്​ദേക്കറെ കണ്ടതെന്ന്​ വിശദീകരിച്ചു​.

ബുധനാഴ്ച രാത്രി 11ന്​​ ഡൽഹിയിൽനിന്ന്​ കൊച്ചിയിൽ വിമാനമിറങ്ങിയ അദ്ദേഹം വ്യാഴാഴ്ച പുലർച്ച മൂന്നാറിലെ വസതിയിലെത്തി. ഡൽഹിയിലെത്തി കേരളത്തിന്‍റെ പ്രഭാരി പ്രകാശ്​ ജാവ്​ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്​ തെറ്റായ സമയത്തായിപ്പോയെന്നും ഇക്കാര്യത്തിൽ സി.പി.എം നേതാക്കളോട്​ ക്ഷമാപണം നടത്തിയെന്നും രാജേന്ദ്രൻ പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന ജാവ്​ദേക്കർക്കൊപ്പമുള്ള ചിത്രങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കി.

സി.പി.എം നേതാക്കൾ രാത്രിതന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, അവരുമായുള്ള പ്രശ്​നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ബി.ജെ.പിയിൽ ചേരാൻ ജാവ്​ദേക്കർ തന്നെ ക്ഷണിച്ചു. അതിന്​ പറ്റിയ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞതായി രാജേന്ദ്രൻ മാധ്യമങ്ങളോട്​ പറഞ്ഞു. തന്‍റെ സഹോദരനും ബി.ജെ.പി ഒ.ബി.സി വിഭാഗം ദേശീയ എക്സിക്യൂട്ടിവ്​ അംഗവുമായ ദുരൈരാജിന്‍റെ വീട്ടിലെ ചടങ്ങിന്​​ ക്ഷണിക്കാനാണ്​ പോയത്​. കാലിന്​ സുഖമില്ലാതെ വീട്ടിൽ കഴിയുന്ന സഹോദരൻ ആവശ്യപ്പെട്ടതനുസരിച്ചാണ്​ ജാവ്​ദേക്കറെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

‘ബി.ജെ.പി പ്രവേശനം അടഞ്ഞ അധ്യായം’

തൊടുപുഴ: എസ്​. രാജേന്ദ്രൻ സി.പി.എം വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായമെന്ന്​ ജില്ല സെക്രട്ടറി സി.വി. വർഗീസ്​. രാജേന്ദ്രൻ ബി.ജെ.പി നേതാവിനെ കണ്ടത്​ വ്യക്തിപരമായ ആവശ്യത്തിനാണ്​. മാർച്ച്​ 31 മുതൽ ഇടതുമുന്നണിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും സി.വി. വർഗീസ്​ പറഞ്ഞു. എസ്. രാജേന്ദ്രൻ പാർട്ടി വിട്ടുപോകില്ലെന്നാണ് കരുതുന്നതെന്ന്​ എം.എം. മണി എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - Rajendran changed his mind again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.