കരുനാഗപ്പള്ളിയിൽ റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; രാജധാനി എക്സ്പ്രസ് പിടിച്ചിട്ടു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ചിറ്റുമൂല ലെവൽക്രോസിന് സമീപം കടത്തൂർ ഭാഗത്ത് റെയിൽവേ ലൈനിന് കുറുകെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടിവീണു. മരം കത്തി വൈദ്യുതിലൈൻ വൻ ശബ്്ദത്തോടെ പൊട്ടിത്തെറിച്ചതോടെ ജനം പരിഭ്രാന്തരായി. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് കരുനാഗപ്പള്ളിയിൽ പിടിച്ചിട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.  

കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സും പൊലീസും എത്തി. ശക്തമായ മഴയിലും കാറ്റിലുമാണ് മരം ഒടിഞ്ഞു വീണത്. കരുനാഗപ്പള്ളി ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചു മാറ്റി. രാജധാനി എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനിലാണ് പിടിച്ചിട്ടത്. 

കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ട്രെയിനിന്‍റെ മടക്കയാത്രയായിരുന്നു ഇത്. യാത്രക്കാരും ഉണ്ടായിരുന്നു. രാത്രി വൈകിയും റെയിൽവേ എൻജിനിയറിങ് സംഘമെത്തി ലൈൻ പുന:സ്ഥാപിക്കാനുള്ള ജോലികൾ നടക്കുകയാണ്. 

Tags:    
News Summary - rajadhani express delayed in karunagappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.