കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ച വട്ടാളക്കുന്നേൽ (ഒട്ടലാങ്കൽ) മാർട്ടിൻ (റോയി), ഭാര്യ സിനി, മക്കൾ സ്നേഹ, സോന, സാന്ദ്ര എന്നിവർ. മാർട്ടിെൻറ മാതാവ് ക്ലാരമ്മ ജോസഫ് (ഇൻസെറ്റിൽ), സിനി, സോന എന്നിവരുടെ മൃതദേഹം കണ്ടെത്തി
ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് അഞ്ച് മരണം; ഇടുക്കിയിൽ ഏഴ് പേർ മണ്ണിനടിയിൽ; കൂട്ടിക്കലിൽ തെരച്ചിൽ തുടരുന്നു
പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം തുറക്കും
പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും.പീച്ചി ഡാമിന്‍റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് പെൺകുട്ടി മരിച്ചു
തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.
ഉരുൾപൊട്ടലിൽ ഏഴുപേരെ കാണാതായി
കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ ഏഴുപേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചുപോയി
മലമ്പുഴ ഡാം തുറന്നു.
മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. 5 സെന്‍റിമീറ്റർ ആണ് ഉയർത്തിയത്. 115 മീറ്ററാണ് ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ മണ്ണിടിച്ചിൽ. ഗതാഗതം മുടങ്ങി.
കക്കി ഡാമിൽ റെഡ് അലർട്ട്.
ഈരാറ്റുേപട്ടയിൽ പാലം ഒലിച്ചുപോയി.
പൊൻമുടി ഹിൽസ്റ്റേഷനിലേക്ക് യാത്ര നിരോധിച്ചു.
കുട്ടനാട്ടിൽ പലഭാഗത്തും വെള്ളക്കെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.