മഴ സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. ഞാ​യ​റാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​നും മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രും. ഇ​ത്ത​വ​ണ മെ​യ് 26ഓ​ടെ കേ​ര​ള​ത്തി​ൽ തെ​ക്ക് - പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ല് ദി​വ​സം നേ​ര​ത്തെ​യാ​കാ​നോ വൈ​കാ​നോ സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്കും ആ​ൻ​ഡ​മാ​ൻ ക​ട​ലി​ലേ​ക്കും കാ​ല​വ​ർ​ഷം എ​ത്തി​ച്ചേ​രും. സാ​ധാ​ര​ണ ജൂ​ൺ ഒ​ന്നി​നാ​ണ് കേ​ര​ള​ത്തി​ൽ കാ​ല‍വ​ർ​ഷം തു​ട​ങ്ങാ​റു​ള്ള​ത്.

Tags:    
News Summary - Rain likely; Yellow alert in seven districts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.