ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കുറിച്ച ഇംഗ്ലീഷ് പുസ്തകം ഷാർജ പുസ്തകമേളയിൽ ഷാർജ


റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽഖാസിമി പ്രകാശനം ചെയ്യുന്നു


രമേശ് ചെന്നിത്തലയെ കുറിച്ച പുസ്തകം പ്രകാശനം ചെയ്തു

ഷാർജ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കുറിച്ച ഇംഗ്ലീഷ് പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ റൂളേഴ്സ് കോർട്ട് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽഖാസിമി പ്രകാശനം നിർവഹിച്ചു. ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കാദ് ആൽ അംരി ആദ്യകോപ്പി സ്വീകരിച്ചു. ‘രമേശ് ചെന്നിത്തല- ഓർമചെപ്പിലെ ഏടുകൾ’ എന്ന പേരിൽ ലോകോളേജ് സഹപാഠിയായ അജയ്​ മേനോൻ എഴുതിയ പുസ്തകമാണ് ഇംഗ്ലീഷിൽ പുറത്തിറക്കിയത്.

പ്രായത്തിലെ ഇളവ് മുതലെടുത്തുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് മന്ത്രി

ഷാര്‍ജ: പ്രായത്തിലെ ഇളവ് മുതലെടുത്തുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ പുസ്തകമേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാരണത്താൽ ജുവൈനല്‍ നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നാണ്​ തന്‍റെ നിലപാടെന്നും ഹൈക്കോടതി ഇതിനോട് അനുകൂലമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം വര്‍ധന ഗൗരവമായി പരിശോധിക്കേണ്ടതാണ്. പദ്ധതി ഏറ്റെടുക്കാന്‍ ഒരു കമ്പനിയും തയാറാകുന്നില്ല. ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ കൈയൊഴിയുകയില്ലെന്നും ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും സ്വീകാര്യമായ നിലയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - A book about Ramesh Chennithala was released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.