Posted On
date_range Updated On
date_range നടൻ ദിലീപിന്റെയും സഹോദരന്റെയും വീട്ടിൽ റെയ്ഡ്
നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്.
നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിലാണ് തെളിവുകൾ തേടി അന്വേഷണ സംഘം റെയ്ഡിനെത്തിയത്. ദിലീപിന്റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിലാണ് റെയ്ഡ്.
ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. പത്മസരോവരം വീട്ടിലെ ഹാളിൽവെച്ചാണ് ഗൂഡാലോചന നടന്നത് എന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.