കൊച്ചിയിൽ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ റെയ്​ഡ്​; നാലു പേർ അറസ്റ്റിൽ

കൊച്ചി: നിശാപാർട്ടിക്കിടെ കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നടന്ന പരിശോധനയിൽ നാലു പേർ അറസ്റ്റിൽ. ആലുവ സ്വദേശി ഡിസ്കോ ജോക്കി എന്ന അൻസാർ, സംഘാടകരായ നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന്​ മയക്കുമരുന്നുകള്‍ പിടികൂടി. കസ്റ്റംസ്, എൻ.സി.ബി, ഡി.ആർ.ഐ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്​ നടന്നത്​. പാലാരിവട്ടത്തെ ഒരു ഹോട്ടലിൽ നിന്ന്​ എം.ഡി.എം.എയും ചില കെമിക്കൽ ഡ്രഗ്ഗുകൾ ഉൾപ്പെടെ ലഹരിപദാർഥങ്ങളും പിടിച്ചെടുത്തു. കസ്റ്റംസിന്‍റെ സ്​നിഫർ ഡോഗാണ്​ മയക്കുമരുന്നുകൾ കണ്ടെത്തിയത്​.

ഡി.ജെ പാർട്ടികളിൽ വ്യാപകമായി മയക്കുമരുന്ന്​ ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പരിശോധന നടന്നത്​. യുവതികൾ ഉൾപ്പെടെ നൂറിൽപരം ആളുകൾ പാർട്ടിയിൽ പ​ങ്കെടുത്തതായാണ്​ വിവരം. ശനിയാഴ്ച രാത്രി 11.45ന്​ തുടങ്ങിയ പരിശോധന​ പുലർച്ചെ 3.45 വരെ നീണ്ടു.

Tags:    
News Summary - Night party; Raid in luxury hotels in kochi; Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.