രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സ് ആക്രമണം: എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു

തൃശൂർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ​റ്റ​യി​ലെ എം.​പി ഓ​ഫി​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന എ​സ്.​എ​ഫ്.​ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. ജില്ല കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.പിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജി​ഷ്ണു ഷാ​ജി, മൂ​ന്ന് വ​നി​ത പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ക്കം 29 പേ​ർ റി​മാ​ൻ​ഡി​ലാ​ണ്.

എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

എം.​പി ഓ​ഫി​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ശക്തമായ നടപടി സ്വീകരിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയോട് സി.പി.എം നിർദേശിച്ചിരുന്നു. ഇതുപ്രകാരം എ​സ്.​എ​ഫ്.​ഐ വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. സി.പി.എം സംസ്ഥാന നേതൃത്വം ​പ​​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ, ജി​ല്ല​യി​ലെ എ​സ്.​​എ​ഫ്.​ഐ നേ​താ​ക്ക​ളി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​. എ​സ്.​എ​ഫ്.​ഐ മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​ക​ര​ല്ലാ​ത്ത സ്വ​ത​ന്ത്ര സ്വ​ഭാ​വ​മു​ള്ള​വ​രും പ​ങ്കെ​ടു​ത്തെ​ന്നും ഇ​ത​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​റി​യി​ച്ചു.

സം​സ്ഥാ​ന തേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ല്ല എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി എം.​പി ഓ​ഫി​സ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​തെ​ന്നാണ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കിയത്. ജി​ല്ല​യി​ലെ ​പ്ര​വ​ർ​ത്ത​ക​രെ​യ​ട​ക്കം ബാ​ധി​ക്കു​ന്ന ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ എം.​പി ഇ​ട​പെ​ടാ​ത്ത​ത് സം​ബ​ന്ധി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വ്യ​ക്തി കേ​​ന്ദ്രീ​കൃ​ത​മാ​യ മാ​ർ​ച്ച് ന​ട​ത്തു​ക, ഓ​ഫി​സി​ന​ക​ത്തേ​ക്ക് പോ​വു​ക തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ജി​ല്ല ക​മ്മി​റ്റി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rahul Gandhi's Office Attack: SFI Wayanad District Committee Dissolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.