കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? രാജ്യം മുഴുവൻ ആകാംക്ഷയോടെ ഉത്ത രം കാത്തിരിക്കുന്ന ചോദ്യമാണത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാ മചന്ദ്രനും ശനിയാഴ്ച രാവിലെ കെട്ടഴിച്ചുവിട്ട ഈ ചോദ്യം കോൺഗ്രസ് ദേശീയ നേതൃത്വം ഏറ്റെ ടുക്കുക കൂടി ചെയ്തതോടെ വയനാട് ലോക്സഭ മണ്ഡലത്തിലെ 13 ലക്ഷം വോട്ടർമാർ മാത്രമല്ല, സംസ് ഥാനത്തെ മൂന്നര കോടി ജനങ്ങളും ഉദ്വേഗപൂർവം ഇതിനു മറുപടി കാത്തിരിക്കുകയാണ്.
അതു സ ംഭവിച്ചാൽ 17ാം ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ചരിത്രമാവും. സംസ്ഥാന രാഷ്ട്രീയം പി ടിച്ചുലക്കും. രാഹുൽ ഇഫക്ട് വയനാട് മാത്രം ഒതുങ്ങില്ല. കേരളം മുഴുവൻ വ്യാപിച്ചേക്കാം. p>
രാജ്യവിധി നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു വോട്ടു ണ്ട്. അദ്ദേഹം ഇവിടെ മത്സരിച്ചാലും ഇല്ലെങ്കിലും നരേന്ദ്ര മോദിയെ ഭരണത്തിൽനിന്ന് പുറന്തള്ളാൻ ഈ വോട്ട് വ്യാപകമായി ഇത്തവണ പോൾ ചെയ്യപ്പെടുമെന്നുറപ്പാണ്. അപ്പോൾ, രാഹുൽ ഈ കൊച്ചു കേരളത്തിൽ വന്നു പത്രിക നൽകുക കൂടി ചെയ്താലോ, വോട്ടെടുപ്പിെൻറ ഗതിയും സ്വഭാവവും മാറും.
ഇന്ദിര ഗാന്ധി അടക്കം കോൺഗ്രസിെൻറ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുമ്പ് അയൽസംസ്ഥാനമായ കർണാടകവരെ എത്തിയിട്ടുണ്ടെങ്കിലും സഹ്യനിപ്പുറത്തു ജനവിധി തേടാൻ ഒരു ദേശീയ നേതാവ് എത്തുന്നത് ഇതാദ്യമാണ്. രാഹുൽഗാന്ധി ഇപ്പോൾ പഴയ ആളല്ല. ഇന്ത്യൻ രാഷ്ട്രീയത്തിെൻറ നെറുകയിൽ കയറിനിന്ന് ‘ചൗക്കിദാർ ചോർ ഹേ’ എന്നു വിളിച്ചു പറയുന്ന നേതാവാണ്.
അടുത്ത പ്രധാനമന്ത്രിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന ആൾ. 2014ൽനിന്ന് 2019ൽ എത്തുമ്പോൾ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അഭൂതപൂർവ വളർച്ചയാണ് രാഹുൽ കൈവരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് രാഹുൽ ഗാന്ധിയെ വേറിട്ടുനിർത്തുന്ന പ്രധാന ഘടകം അദ്ദേഹം ജനങ്ങളുടെ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുന്ന ആളല്ല എന്നതാണ്. ജനങ്ങളോട് അവരുടെ ഭാഷയിൽ സംവദിക്കുന്നു.
സിറ്റിങ് മണ്ഡലമായ അമേത്തിക്കു പുറമെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുക. അമേത്തിയിൽ കഴിഞ്ഞ തവണ രാഹുൽ തോൽപിച്ച കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനിയെയാണ് ഇത്തവണയും ബിജെപി സ്ഥാനാർഥി. സ്മൃതി 2014ൽ 1,07,903 വോട്ടിനാണ് പരാജയപ്പെട്ടത്. ബി.എസ്.പി സ്ഥാനാർഥി 57716 വോട്ടും എ.എ.പി 25527ഉം വോട്ടുകളും അന്നു നേടി. 2004 മുതൽ രാഹുൽ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. തോൽവി ഭയന്നാണ് മറ്റൊന്നിൽ കൂടി മത്സരിക്കുന്നതെന്ന് എതിർ പാർട്ടികൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും മോദിപ്രഭാവം മങ്ങിയ സാഹചര്യത്തിൽ കഴിഞ്ഞ തവണെത്തക്കാൾ ഭൂരിപക്ഷം കിട്ടുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽകൂടി രാഹുൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആദ്യം മുതലേ താൽപര്യപ്പെടുന്നുണ്ട്. രാഹുലിെൻറ സാന്നിധ്യം മേഖലയിൽ കോൺഗ്രസിനും യു.പി.എക്കും മുതൽക്കൂട്ടാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരക്കു പുറമെയാണ് യു.പിയിലെ വാരാണസിയിൽ മത്സരിച്ചത്. രണ്ടിടത്തും ജയിച്ച അദ്ദേഹം വാരാണസി നിലനിർത്തി വഡോദര രാജിവെച്ചു.
യു.പിയിൽ മോദിയുടെ സാന്നിധ്യം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ഫലത്തെ ഗണ്യമായി സ്വാധീനിച്ചു. രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ കേരളത്തിലും അതുതന്നെയാകും സംഭവിക്കുകയെന്നാണ് വിലയിരുത്തൽ. മലബാറിൽ ഇടതുപക്ഷം പ്രതീക്ഷ അർപ്പിക്കുന്ന സീറ്റുകളിൽ മാത്രമല്ല, മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലുമെല്ലാം രാഹുൽ തരംഗം ആഞ്ഞടിച്ചേക്കാം.
രാഹുലിെൻറ സ്ഥാനാർഥിത്വത്തെ ഇടതുപക്ഷം ഭയപ്പെടുന്നില്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ കാലേകൂട്ടി പറഞ്ഞെങ്കിലും സ്ഥാനാർഥിയുടെ കാര്യത്തിലടക്കം ഇടതുപക്ഷവും എൻ.ഡി. എയും പുനർവിചിന്തനം നടത്താൻ നിർബന്ധിതമാകും. നിലവിലെ സ്ഥാനാർഥി യെ മാറ്റി ആനി രാജയെ മത്സരിപ്പിക്കുന്നത് സി.പി.ഐ വൃത്തങ്ങളിൽ ചർച്ച ആരംഭിച്ചു കഴിഞ്ഞു.
ബി.ഡി.ജെ.എസിനു നൽകിയ വയനാട് തിരിച്ചെടുത്തു ബി.ജെ.പി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ എൻ.ഡി. എയും നിർബന്ധിതമാകും. പ്രളയത്തിൽ തകർന്ന വയനാട് വലിയ പ്രതീക്ഷയോടെയാണ് രാഹുലിെൻറ വരവ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.