Posted On
date_range Updated On
date_range തായ്ലൻഡ് കെ.എം.സി.സിയും രാഹുലും ഇടപെട്ടു; വിദ്യാർഥികൾ നാട്ടിലെത്തി
മലപ്പുറം: അസം, മേഘാലയ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി വിദ്യാർഥികളുമായി ബസ് കേരളത്തിലെത്തി. മേയ് 23 രാത്രി ഷില്ലോങ്ങിൽ നിന്ന് പുറപ്പെട്ട ബസിൽ അസമിൽ നിന്നുമുള്ള വിദ്യാർഥികളും മറ്റ് മലയാളികളുമടക്കം 21 പേരാണ് ബുധനാഴ്ചയെത്തിയത്. മലപ്പുറം, പാലക്കാട്, കണ്ണൂർ വയനാട് ജില്ലകളിലെ വിദ്യാർഥികളാണിവർ.
തായ്ലൻഡ് കെ.എം.സി.സിയുടെ സഹായത്തോടെ യൂത്ത് ലീഗ്, എം.എസ്.എഫ് ദേശീയ കമ്മിറ്റികളും കോൺഗ്രസ്സും രാഹുൽ ഗാന്ധി എം.പിയും മലയാളി അസോസിയേഷനും സാമ്പത്തിക സഹായം ഉൾെപ്പടെ ചെയ്തതെന്ന് കോഓഡിനേറ്റർമാരായ എം.എസ്.എഫ് അസം സോണൽ സെക്രട്ടറി സുഹൈൽ ഹുദവി, മുബഷിർ കണ്ണൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.