Posted On
date_range Updated On
date_range രാഹുൽ ഇൗശ്വറിന് ജാമ്യം
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ തന്ത്രി കുടുംബാംഗവും അയ്യപ്പ ധർമസേനാ പ്രസിഡൻറുമായ രാഹുൽ ഇൗശ്വറിന് ജാമ്യം. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആന്ധ്രയിൽ നിന്ന് മല ചവിട്ടാനെത്തിയ മാധവി എന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും പൊലീസിെൻറ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് രാഹുലിനെ ബുധനാഴ്ചയാണ് പമ്പയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുൽ ഇൗശ്വർ ഇവിടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.