Posted On
date_range Updated On
date_range രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ഹരജി തള്ളി
പത്തനംതിട്ട: രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിെൻറ ആവശ്യം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളി. പകരം വെള്ളിയാഴ്ച ജയിലിൽ നാലുമണിക്കൂർ ചോദ്യം ചെയ്യാൻ അനുമതി നൽകി.
രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും അകാരണമായി പ്രദർശനവസ്തുവാക്കാനാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നെതന്നുമുള്ള രഹ്നയുടെ അഭിഭാഷകെൻറ വാദം അംഗീകരിച്ചാണ് പൊലീസ് കസ്റ്റഡി അനുവദിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.