Posted On
date_range Updated On
date_range വിധി കർത്താക്കൾ എത്തിയില്ല; രചനാ മത്സരങ്ങൾ വൈകി
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന രചനാമത്സരങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ വൈകി. വിധി കർത്താക്കൾ എത്താത്തതാണ് മത്സരം വൈകാനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.
വേദിയിലേക്കുള്ള വഴിയിൽ ഗതാഗത സ്തംഭനം നേരിട്ടതാണ് വിധികർത്താക്കൾക്ക് എത്തിച്ചേരാൻ കഴിയാതെയായത്. കൂടാതെ രാവിലെ മുതൽ സ്കൂളിലെത്തിയ മത്സരാർഥികൾക്ക് രണ്ട് മണിയായിട്ടും ഉച്ചഭക്ഷണം പോലും എത്തിക്കാനാവാത്തതും രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.