കണ്ണൂർ: ജനാധിപത്യത്തിെൻറ സർവസ്തംഭങ്ങളും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കണമെന്ന് ഖുർആൻ സ്റ്റഡിസെൻറർ കണ്ണൂർ പൊലീസ് മൈതാനിയിൽ സംഘടിപ്പിച്ച ഖുർആൻ സംഗമം ആഹ്വാനംചെയ്തു. നീതിന്യായ വ്യവസ്ഥയുടെ പരമോന്നത കേന്ദ്രങ്ങൾപോലും വിവേചനാരോപണത്തിൽ സ്തംഭിക്കപ്പെടുന്നത് ജനാധിപത്യത്തിെൻറ നിലനിൽപിന് ഭീഷണിയാണ്. വംശീയ ഉന്മൂലനവും വർഗീയവിവേചനവും ഭരണകൂട അകമ്പടിയോടെ നടപ്പാക്കുന്ന കാലത്ത് സാമൂഹികനീതി പുലരാൻ പ്രയത്നിക്കലാണ് ഏറ്റവും ഉയർന്ന മനുഷ്യധർമം.
എല്ലാതരം വിവേചനങ്ങളെയും നിരാകരിക്കുന്ന നീതിയുടെ പാഠങ്ങളാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. അരികുവത്കരിക്കപ്പെട്ടവെൻറയും നീതി നിഷേധിക്കപ്പെട്ടവെൻറയും വിമോചനം സാധ്യമാവുന്ന സാമൂഹിക ഉള്ളടക്കമാണ് ഖുർആൻ അവതരിപ്പിക്കുന്നതെന്ന് സേമ്മളനം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനംചെയ്തു. ഖുർആൻ വിഭാവനംചെയ്യുന്ന ജീവിതവീക്ഷണങ്ങളെ പഠിക്കാനും പകർത്താനും പ്രചരിപ്പിക്കാനും വിശ്വാസിസമൂഹം സന്നദ്ധമാകണെമന്ന് അദ്ദേഹം പറഞ്ഞു. ഖുർആെൻറ സന്ദേശങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്ന കാലത്ത് ഖുർആെൻറ ഉള്ളടക്കത്തെ അതിെൻറ പ്രാഥമിക സ്രോതസ്സിൽനിന്നുതന്നെ പഠിക്കാനുള്ള സാഹചര്യമാണ് ഖുർആൻ സ്റ്റഡി സെൻറർ ഒരുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവാർഡ്ദാന സമ്മേളനം മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ ഉദ്ഘാടനംചെയ്തു. ജമാഅെത്ത ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷതവഹിച്ചു. ഖുർആൻ സ്റ്റഡിസെൻറർ പരീക്ഷകളിൽ പ്രിലിമിനറി വിഭാഗത്തിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്ക് നേടിയ ജുബൈരിയ ശുക്കൂർ (തൃശൂർ), എസ്. മറിയ (പാലക്കാട്), എ. ഹസ്ന (പാലക്കാട്) എന്നിവർക്കും സെക്കൻഡറി വിഭാഗത്തിൽ വി. ശരീഫ (മലപ്പുറം), എസ്. സീനത്ത് (എറണാകുളം), വി. ഉസ്മാൻ (പാലക്കാട്) എന്നിവർക്കും ഉപഹാരങ്ങൾ വിതരണംചെയ്തു. ജില്ലതല മത്സരവിജയികളെയും മുതിർന്ന ഖുർആൻ അധ്യാപകരെയും പഠിതാക്കളെയും സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെയും ചടങ്ങിൽ ആദരിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ, വനിതവിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ, ടി.പി. യൂനുസ്, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, മുത്തിബ് അസ്ലമി, ഹാഫിസ് അനസ് മൗലവി, ഡോ. പി. മുഹമ്മദ് മുഷ്താഖ്, വി.എൻ. ഹാരിസ്, കെ.എം. മഖ്ബൂൽ, കെ. മുഹമ്മദ് ഹനീഫ്, പി.കെ. ഇംതിയാസ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ മുഹമ്മദ് സാജിദ് നദ്വി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.