Posted On
date_range Updated On
date_range പരിസ്ഥിതി സമിതിയിൽ നിന്ന് അൻവറിനെ മാറ്റണം -സുധീരൻ
തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങൾ ലംഘിെച്ചന്ന ആരോപണത്തിന് വിധേയനായ പി.വി. അൻവർ എം.എൽ.എ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതിയിൽ അംഗമായി തുടരുന്നത് ഉചിതമല്ലെന്നും അതിനാൽ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വി.എം. സുധീരൻ സ്പീക്കർക്ക് കത്ത് നൽകി. പരിസ്ഥിതി സംബന്ധിച്ച സമിതി അംഗം തന്നെ പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നത് സമിതിയുടെയും നിയമസഭയുടെ തന്നെയും അന്തസ്സിന് കോട്ടംതട്ടുന്നതിന് ഇടവരുത്തുമെന്നതിൽ സംശയമിെല്ലന്ന് സുധീരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.