Posted On
date_range Updated On
date_range 'ആരാണീ പിണറായി വിജയൻ?; ഇത് പറഞ്ഞവൻ ഇന്ന് ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ല'; കെ.എം. ഷാജിയെ ട്രോളി പി.വി. അൻവർ
കോഴിക്കോട്: അഴീക്കോട് മുൻ എം.എൽ.എ കെ.എം. ഷാജിയെ ട്രോളി നിലമ്പൂർ നിയുക്ത എം.എൽ.എ പി.വി. അൻവർ. "ആരാണീ പിണറായി വിജയൻ? അയാൾ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ? ഞാൻ ഈ കേരള സംസ്ഥാനത്തെ ഒരു എം.എൽ.എയാണ്." എന്ന ഷാജിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയാണ് അൻവർ പരിഹസിച്ചത്. ആറോ ഏഴോ വർഷം മുൻപ് പിണറായി വിജയനെ പരിഹസിച്ച ഷാജി ഇന്ന് ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലെന്നും പി.വി. അൻവർ എഫ്.ബിയിൽ കുറിച്ചു.
പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
"ആരാണീ പിണറായി വിജയൻ?
അയാൾ ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ?
ഞാൻ ഈ കേരള സംസ്ഥാനത്തെ ഒരു എം.എൽ.എയാണ്."
ആറോ ഏഴോ വർഷം മുൻപ് ഇത് പറഞ്ഞവൻ ഇന്ന് ഒരു പഞ്ചായത്ത്
മെമ്പർ പോലുമല്ല..
അതേ പിണറായി വിജയൻ, നാളെ നമ്മുടെ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി രണ്ടാംതവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പോകുന്നു..
അഭിവാദ്യങ്ങൾ...😍🥰
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.