പുതുവൈപ്പ് എല്‍.പി.ജി സമരം: ബ​ഹു​ജ​ന​ മാർച്ചിൽ പ്രതിഷേധമിരമ്പി; അറസ്റ്റ് VIDEO

കൊ​ച്ചി: പു​തു​വൈ​പ്പ് എ​ൽ.​പി.​ജി ടെ​ർ​മി​ന​ൽ പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് നടന്ന ബ​ഹു​ജ​ന​മാ​ര്‍ച്ചിൽ പ്രതിഷേധമിരമ്പി. രാ​വി​ലെ പത്തോടെ കോ​ച്ച​മു​ക്ക് ജ​ങ്​​ഷ​നി​ൽ​ നി​ന്ന് ടെ​ര്‍മി​ന​ല്‍ വി​രു​ദ്ധ സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍​ തു​ട​ങ്ങിയ മാ​ർ​ച്ചി​ൽ കു​ട്ടി​ക​ള​ട​ക്കം ആ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

നിരോധനാജ്ഞ ലംഘിച്ചെത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പദ്ധതി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

Full View

പ​ദ്ധ​തി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ സ്ഥാ​പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നാട്ടുകാരുടെ സമരം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മ​റ​വി​ല്‍ പു​തു​വൈ​പ്പ് പ​ദ്ധ​തി അ​ടി​ച്ചേ​ല്‍പി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ുവെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ നീക്കം അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി സ​മ​ര​പ്പ​ന്ത​ല്‍ പൊ​ളി​ച്ച് നീ​ക്കി​യും റോ​ഡ് ഉ​പ​രോ​ധി​ച്ചും വൈ​പ്പി​നി​ൽ പൊ​ലീ​സ്​​ രാ​ജ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണെന്നും സ​മി​തി ചെ​യ​ർ​മാ​ൻ എം.​ബി. ജ​യ​ഘോ​ഷ്, ക​ൺ​വീ​ന​ർ കെ.​എ​സ്. മു​ര​ളി എ​ന്നി​വ​ര്‍ ആരോപിച്ചു.

2017ൽ നടന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടിയത്.

രണ്ടര വർഷമായി മുടങ്ങി കിടന്നിരുന്ന പുതുവൈപ്പ് പദ്ധതിയുടെ നിർമാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതർ പുനരാരംഭിച്ചത്.

Tags:    
News Summary - puthuvype lpg terminal Strike -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.