Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിൽ പഞ്ചിങ് തകരാറിലായി; മാന്വലായി ഹാജർ രേഖപ്പെടുത്തും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിലായി. രാവിലെ ഓഫിസ് പ്രവർത്തനം തുടങ്ങിയ സമയത്താണ് പഞ്ചിങ് തകരാർ ശ്രദ്ധയിൽപെട്ടത്. പഞ്ചിങ്ങുമായി ബന്ധപ്പെട്ട സർവർ തകരാറിലായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
സർവർ റൂമിലെ എ.സി തകരാറാറിലായിതിനെ തുടർന്ന് വർധിച്ച ചൂടിൽ സിസ്റ്റം ഡൗൺ ആവുകയായിരുന്നു. സാങ്കേതിക വിഭാഗം ജീവനക്കാരെത്തി ഉച്ചക്ക് 12 ഓടെ പ്രശ്നം പരിഹരിച്ചു. രാവിലെ ആർക്കും പഞ്ച് ചെയ്യാൻ കഴിഞ്ഞില്ല.
നിലവിലെ സർക്കുലർ പ്രകാരം സാങ്കേതിക തകരാറ് മൂലം പഞ്ചിങ് സാധിക്കാതെ വന്നാൽ രാവിലെ 10.15 സമയം വെച്ച് ഹാജർ നൽകുകയാണ് ചെയ്യുക. ഇതോടൊപ്പം മാന്വലായി ഹാജർ രേഖപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലാവും ചൊവ്വാഴ്ചയിലെയും ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.