Posted On
date_range Updated On
date_range പൾസർ സുനിയുടെ സഹതടവുകാരെൻറ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസെൻറ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ മജിസ്ട്രേറ്റിന് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച മൊഴിയെടുക്കൽ അഞ്ച് മണിക്കാണ് അവസാനിച്ചത്.
ജിൻസൺ പെരുമ്പാവുർ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൾസർ സുനി ജയിലിൽ മൊബൈൽ ഉപയോഗിച്ച കാര്യം പൊലീസ് കണ്ടെത്തിയത്. ജയിലിൽ വന്ന ദിവസങ്ങൾക്കുള്ളിൽ പൾസർ സുനിക്ക് മൊബൈൽ ലഭിച്ചുവെന്നാണ് സൂചന. നിരവധി പ്രമുഖരെ സുനി ഇതിലൂടെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.