പ്രതീകാത്മക ചിത്രം

പൂജ അവധി; മംഗളൂരു -ഹസ്രത് നിസാമുദ്ദീന്‍ സ്‌പെഷ്യല്‍ ട്രെയിനുമായി റെയിൽവേ, കേരളത്തിൽ 17 സ്റ്റോപ്പുകൾ

ചെന്നൈ: പൂജാ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് മംഗളൂരു സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയിൽവേ. ഒക്ടോബര്‍ അഞ്ച് ഞായറാഴ്ചയാണ് മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുക. ഞായറാഴ്ച വൈകീട്ട് 3.15ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാം ദിവസം പുലര്‍ച്ചെ 02.15-ന് ഹസ്രത് നിസാമുദ്ദീനിൽ എത്തിച്ചേരും.

കേരളത്തില്‍ ട്രെയിനിന് 17 സ്റ്റോപ്പുകളാണ് ഉണ്ടാവുക. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണപുരം, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

ഒരു എ.സി ടൂ ടയര്‍, 17 സ്ലീപ്പര്‍ ക്ലാസ്, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമായാവും ട്രെയിന്‍ സര്‍വീസ് നടത്തുക. മുന്‍കൂട്ടിയുള്ള റിസര്‍വേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.

Tags:    
News Summary - puja special train mangaluru hazrat nizamuddin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.