തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസ സംവിധാനം സംബന്ധിച്ച നിതി ആയോഗിന്റെ റിപ്പോർട്ട് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുരുതര പ്രതിസന്ധികളെയാണ് തുറന്നുകാട്ടുന്നതെന്ന് കെ.എസ്.ടി.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. സലാഹുദ്ദീൻ.
10 വർഷത്തിനിടെ രാജ്യത്ത് 94,000 സ്കൂളുകൾ പൂട്ടിയതും ലക്ഷക്കണക്കിന് വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സർക്കാർ സ്കൂളുകളിൽ പഠിക്കേണ്ട സാഹചര്യം തുടരുന്നതും ആശങ്കാജനകമാണ്. 1.19 ലക്ഷം സർക്കാർ സ്കൂളുകളിൽ വൈദ്യുതിയില്ലെന്നും 98,592 സ്കൂളുകളിൽ പെൺകുട്ടികൾക്കായി സുരക്ഷിത ശുചിമുറികളില്ലെന്നും 61,540 സ്കൂളുകളിൽ ഒരു ശുചിമുറിയുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 1,04,125 സ്കൂളുകൾ ഒറ്റ അധ്യാപകനെ മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുകയും സർക്കാർ സ്കൂളുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മതിയായ അധ്യാപകരെയും ഉറപ്പാക്കുകയും വേണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എ. കബീർ, ജനറൽ സെക്രട്ടറി പി.എ. സലാഹുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ സി.പി. റഹ്ന, കെ. നൂഹ്, ട്രഷറർ ഹബീബ് മാലിക്, സെക്രട്ടറിമാരായ ഇ.എച്ച്. നാസർ, എൻ.പി.എ. കബീർ, ടി.കെ. ജുമാൻ, വഹീദ ജാസ്മിൻ, ടി. ജാഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.