Posted On
date_range Updated On
date_range പൊതുജന പരാതി: തേഞ്ഞിപ്പലം എസ്.ഐയെ സ്ഥലംമാറ്റി
തേഞ്ഞിപ്പലം: പൊതുജനങ്ങളിൽനിന്നുള്ള പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം എസ്.ഐ എന്‍. രഞ്ജിത്തിനെ സ്ഥലംമാറ്റി. ജില്ല ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റം.ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസാണ് അച്ചടക്ക നടപടിയെടുത്തത്. പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരോടും വാഹന പരിശോധനക്കിടയിലും മോശമായി പെരുമാറുന്നു എന്നത് അടക്കമുള്ള പരാതിയെ തുടര്‍ന്നാണ് അച്ചടക്ക നടപടിയുണ്ടായത്.
താനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് എന്‍. രഞ്ജിത്ത് തേഞ്ഞിപ്പലത്തേക്ക് മാസങ്ങള്‍ക്ക് മുമ്പ് സ്ഥലംമാറി എത്തിയത്. വാഹന പരിശോധനക്കിടെയുണ്ടായ പ്രശ്നങ്ങളെ തുടർന്ന് പെരുവള്ളൂര്‍ സ്വദേശിയെ വീട്ടില്‍ പോയി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലിയിലിരിക്കെയും പരാതികളുണ്ടായിരുന്നതായാണ് വിവരം. കൊല്ലം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.