Posted On
date_range Updated On
date_range സ്വാശ്രയ സ്ഥാപനങ്ങളില്‍ പി.ടി.എ രൂപവത്കരിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പി.ടി.എ രൂപവത്കരിക്കണം. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളിലും ഓരോ സെമസ്റ്ററിലെ ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായും പി.ടി.എ വിളിച്ചുചേര്‍ക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കാനാണ് നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.