Posted On
date_range Updated On
date_range പി.ടി. ചാക്കോ ഫൗണ്ടേഷൻ ബഹുമതി ഉമ്മൻ ചാണ്ടിക്ക്
ആലപ്പുഴ: പി.ടി. ചാക്കോ ഫൗണ്ടേഷന്‍റെ മാതൃകാ ജനപ്രതിനിധി പുരസ്കാരം മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകും. ഫെബ്രുവരി നാലിന് വൈകീട്ട് നാലിന് കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിലാണ് ചടങ്ങ്.
സുപ്രീംകോടതി മുൻ ജഡ്ജി കെ.ടി. തോമസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ പുരസ്കാരം ഏറ്റുവാങ്ങും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ജോണി മുക്കം, ഡോ. നെടുമുടി ഹരികുമാർ, റോയ് പി. തിയോച്ചൻ, ഹാരിസ് രാജാ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.