Posted On
date_range Updated On
date_range ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ആശുപത്രിക്കുനേരെ അക്രമം
കോട്ടയം: എച്ച് 1 എൻ 1 ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ആശുപത്രിക്കു നേരെ പ്രതിഷേധം. കോട്ടയം കാരി ത്താസ് ആശുപത്രിക്കു നേരെ യുവമോർച്ചയാണ് അക്രമം നടത്തിയത്. പ്രവർത്തകർ കസേരകളും പൂച്ചെട്ടികളും എറിഞ്ഞുടച്ചു. ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് നേരത്തെ യുവമോർച്ച അറിയിച്ചിരുന്നു.
ഇടുക്കി സ്വദേശി ജേക്കബ് തോമസ് ആണ് ചികിൽസ കിട്ടാതെ മരിച്ചത്. മകളുടെ പരാതിയിൽ മൂന്ന് ആശുപത്രികൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. രണ്ട് സ്വകാര്യ ആശുപത്രികൾക്കെതിരെയും കോട്ടയം മെഡിക്കൽ കോളജിനെതിരെയുമാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.