Posted On
date_range Updated On
date_range തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോർത്താനുള്ള ഇടമല്ല ജയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിലെ എല്ലാത്തരം പ്രവർത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും. തടവുകാർ നൽകിയ നിവേദനങ്ങൾ പരിശോധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികൾക്കുള്ള കമ്പ്യൂട്ടർ ലാബ്,നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.