Posted On
date_range Updated On
date_range ലോക്ഡൗൺ കാലത്ത് കുട്ടികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കൽ: അക്ഷരവൃക്ഷം പദ്ധതിക്ക് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ലോക്ഡൗൺ നാളുകളിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗശേഷികളെ പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശീയ അവാർഡ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിെൻറ 2020ലെ ദേശീയ അവാർഡിനാണ് എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം പദ്ധതി' തെരഞ്ഞെടുക്കപ്പെട്ടത്. ഒരു അക്കാദമിക സ്ഥാപനത്തിെൻറ നേതൃത്വത്തിൽ കുട്ടികളിടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് അവാർഡ്.
കുട്ടികളുടെ സർഗശേഷികളെ പ്രോത്സാഹിപ്പിക്കാൻ ലോക്ഡൗൺ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷരവൃക്ഷം പദ്ധതിയിൽ 56,249 സൃഷ്ടികൾ സ്കൂൾ വിക്കി മുഖേന ലഭിച്ചിരുന്നു. കഥ, കവിത, ലേഖനം, എന്നീ വിഭാഗങ്ങളിലായി ലഭിച്ച സൃഷ്ടികൾ വിദഗ്ദ്ധ പരിശോധനക്കുശേഷം എസ്.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളായി പുറത്തിറക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.