പീരുമേട് (ഇടുക്കി): ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകേെണ്ടന്ന സുപ്രീംകോടതി വിധി കെ.എസ്.ആർ.ടി.സിക്ക് നേട്ടമാകും. കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത റൂട്ടുകളിലെ സർവിസുകൾക്കൊപ്പമുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് നാലുമാസത്തെ താൽക്കാലിക പെർമിറ്റാണ് ഇപ്പോൾ നൽകിവരുന്നത്.
കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ കാലാവധി തീരുന്ന മുറക്ക് പുതുക്കി നൽകാൻ സാധിക്കില്ല. 241 സൂപ്പർ ക്ലാസ് പെർമിറ്റുകളാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത്. ഹൈകോടതി ഉത്തരവുപ്രകാരം ലഭിച്ച പെർമിറ്റിനൊപ്പം സ്വകാര്യ ബസുകൾക്ക് കഴിഞ്ഞ സർക്കാർ താൽക്കാലിക ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റും അനുവദിക്കുകയായിരുന്നു. ഇവ ഓടുന്നത് ദേശസാത്കൃത റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയോട് മത്സരിച്ചാണ്.
നാലുമാസത്തെ പെർമിറ്റ് ലഭിച്ച ബസുകൾ കാലാവധി കഴിയുന്നതോടെ നിരത്തൊഴിയേണ്ടി വരും. പെരുമ്പാവൂർ-അങ്കമാലി-പെല്ലിശേരി ദേശസാത്കൃത റൂട്ടിൽ താൽക്കാലിക പെർമിറ്റിന് സ്വകാര്യ ബസ് ഉടമ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഉത്തരവുണ്ടായത്. സ്വകാര്യ ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി സർക്കാർ നിജപ്പെടുത്തിയെങ്കിലും ദേശസാത്കൃത റൂട്ടുകളിൽ 140 കി.മീ. ദൂരത്തിലധികം ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റ് നൽകിയിരുന്നു. എന്നാൽ, ദൂരപരിധി നിജപ്പെടുത്താതെ ദേശസാത്കൃത റൂട്ടുകളിൽ ഓടുന്ന ഇത്തരം ബസുകളുടെ പെർമിറ്റും നഷ്ടപ്പെടും.
നോട്ടിഫൈഡ് റൂട്ടുകളിൽ ഓടുന്ന പെർമിറ്റുകൾക്ക് നിലവിലെ സ്ഥിതി തുടരാൻ സാധിക്കും. മലബാർ മേഖലകളിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് ഉൾനാടൻ മേഖലകളിലൂടെയാണ് ദീർഘദൂര ബസുകളുടെ പെർമിറ്റെങ്കിലും 140 കി.മീ. പരിധി ലംഘിച്ച് ദേശസാത്കൃത റൂട്ടുകളിലൂടെ അനധികൃത സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.