പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിൽ വ്യാപക റെയ്ഡ്

കൊച്ചി: മലയാള സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ്​ വിഭാഗത്തിന്‍റെ ​റെയ്​ഡ്​. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമാതാവുമായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലാണ്​ പരിശോധന നടത്തിയത്​.

വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വ്യാഴാഴ്ച രാവിലെ 7.45 ന്​ ​ഒരേ സമയം ആരംഭിച്ച റെയ്​ഡ്​ രാത്രി എട്ടോടെയാണ്​ അവസാനിച്ചത്​. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ്​ റെയ്ഡ് നടത്തിയത്.

പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്​ വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.

Tags:    
News Summary - Prithviraj, Listin Stephen, Antony Perumbavoor and Anto Joseph's homes raided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.