തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശൂരിൽ മഹിള സംഗമത്തിൽ പങ്കെടുക്കും. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലുള്ള സംഗമം വൈകീട്ട് നാലിന് തേക്കിൻകാട് മൈതാനിയിൽ ആരംഭിക്കും. അംഗൻവാടി, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ അടങ്ങുന്ന ലക്ഷം വനിതകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ തൃശൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വണ്ടിപ്പെരിയാർ ബാലികയുടെ കേസിൽ ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും സി.പി.എമ്മുകാർ ഉൾപ്പെട്ട ഇത്തരം കേസുകളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും
സംസ്ഥാന ധനമന്ത്രിയും കേന്ദ്രത്തിനെതിരെ പച്ചക്കളം ആവർത്തിക്കുകയാണെന്നും സർക്കാരിന്‍റെ കഴിവുകേട് മറച്ചുപിടിക്കാൻ കേന്ദ്രത്തെ പഴിചാരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.