Posted On
date_range Updated On
date_range ലോക്ഡൗൺ ലംഘനം; കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ലോക്ഡൗൺ ലംഘിച്ച് കുർബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. വെല്ലിങ്ടൺ ഐലൻഡ് സ്റ്റ െല്ല മേരി പള്ളിയിലെ വൈദികൻ അഗസ്റ്റിൻ പാലായെയാണ് അറസ്റ്റ് ചെയ്തത്.
ഹാർബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കുർബാനയിൽ പെങ്കടുത്ത ആറു വിശ്വാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ ലംഘിച്ച് കൂട്ടമായി പ്രാർഥന നടത്തിയതിനെ തുടർന്നാണ് കേസ്. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.