പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് സൈ​ബ​ർ വ​ള​ന്റി​യ​ർ​മാ​രു​ടെ ആ​ദ്യ ബാ​ച്ച്

സൈബർ ആക്രമണങ്ങൾ തടയൽ; വളന്റിയർമാർ ഒരുങ്ങി

ആ​ലു​വ: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും പ്ര​തി​രോ​ധി​ക്കാ​നും റൂ​റ​ൽ ജി​ല്ല​യി​ൽ സൈ​ബ​ർ വാ​ള​ന്റി​യ​ർ​മാ​ർ ഒ​രു​ങ്ങി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റൂ​റ​ൽ പൊ​ലീ​സി​ൽ 374 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ആ​ദ്യ ബാ​ച്ചി​ന്റെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി.

സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രും വ​ള​ന്റി​യ​ർ​മാ​രാ​യി​ട്ടു​ണ്ട്. ഇ​വ​ർ ഇ​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ ഒ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കും. സൈ​ബ​ർ ഓ​പ​റേ​ഷ​ൻ വി​ങ്ങി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ക.

അ​ഞ്ച് സ​ബ് ഡി​വി​ഷ​നി​ലെ മു​ഴു​വ​ൻ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ​നി​ന്നു​ള്ള​വ​രും ഇ​തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ നോ​ഡ​ൽ ഓ​ഫി​സ​റും ഡി​വൈ.​എ​സ്.​പി​യു​മാ​യ അ​ബ്ദു​ൽ റ​ഹീം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി.​പി.​ഒ പി.​എം. ത​ൽ​ഹ​ത്ത് ക്ലാ​സ് ന​യി​ച്ചു.

Tags:    
News Summary - Prevention of cyber attacks; Volunteers are ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.