Posted On
date_range Updated On
date_range ഗർഭിണിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ
നേമം: ഗർഭിണിയായ 24 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അട്ടക്കുളങ്ങര സ്വദേശി ഗോപീകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 17നാണ് സംഭവം. ഗോപീകൃഷ്ണന്റെ വീട്ടിലാണ് ഭാര്യ ദേവിക (22) തൂങ്ങിമരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന യുവതിയുടെ പിതാവിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു തുടരന്വേഷണം. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപാണ് ആത്മഹത്യ.
മരണത്തിൽ ഗോപീകൃഷ്ണന് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ശ്രീചിത്രയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നയാളാണ് അറസ്റ്റിലായ പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.