Posted On
date_range Updated On
date_range എം.എല്‍.എയായി സത്യപ്രതിജ്ഞ: കെ.കെ. രമക്ക് പൂര്‍വ വിദ്യാലയത്തിന്റെ ആശംസ
കോഴിക്കോട്: എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത കെ.കെ. രമക്ക് കെ.പി.എം.എസ്.എം.എച്ച്.എസ്.എസിന്‍െറ ആശംസകള്‍. സ്കൂളിന്റെ ഫേയ്സ്ബുക്ക് പേജിലാണ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ആദ്യ എം.എല്‍.എയാണ് കെ.കെ. രമയെന്ന് പറയുന്ന കുറിപ്പുള്ളത്.
കുറിപ്പിന്റെ പൂര്‍ണ രൂപം
`ഇന്ന് എം.എല്‍.എയായ സത്യപ്രതിജ്ഞ ചെയ്യുന്ന അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയായ (1982-1985 ബാച്ച്) ശ്രീമതി കെ.കെ. രമയ്ക്ക് വിദ്യാലയത്തിന്റെ ആശംസകള്‍.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ആദ്യ എം.എല്‍.എയാണ് ശ്രീമതി കെ.കെ. രമ. ചുമതലകള്‍ ഭംഗിയായി, നീതിയുക്തമായി നിര്‍വഹിക്കാന്‍ കഴിയട്ടെ. ജനകീയ പ്രശ്നങ്ങളിലെന്നും മുന്പന്തിയിലുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.