കരുനാഗപ്പള്ളി: ആറ്റിൽ വീണ് മുങ്ങിത്താണ കുട്ടിയെ സമീപത്ത് വീടുകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുകൊണ്ടിരുന്ന യുവാവ് രക്ഷിച്ചു. മാതാവിനെപ്പം ആറ്റിൻകരയിൽ നിന്ന 11 വയസ്സുള്ള കുട്ടിയാണ് കാൽവഴുതി വീണത്. തൊടിയൂർ നേർത്ത് പള്ളിക്കലാറിന് സമീപം പത്താം വാർഡിൽ തെക്കും നിലത്തിൽ തറയിൽ വീട്ടിൽ അബ്ദുൽ സലിം-സീനത്ത് ദമ്പതികളുടെ മകൻ ആദിൽ (11) ആണ് ആറ്റിൽ വീണത്. പ്രവാസിയായ കുറ്റിപ്പുറംപറമ്പിൽ വീട്ടിൽ റിയാസാണ് കുട്ടിയെ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.30ഒാടെയായിരുന്നു സംഭവം. ലോക്ഡൗണിെൻറ ഭാഗമായി തൊടിയൂർ പള്ളിക്കലാറിന് സമീപമുള്ള വീടുകളിൽ സുഹൃത്തുക്കളോടെപ്പം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കൊണ്ടിരിക്കെ കുട്ടിയുടെ മാതാവിെൻറ നിലവിളി കേട്ട് ഓടിയെത്തിയ ഒരു കൂട്ടം യുവാക്കളിൽ റിയാസ് ആറ്റിൽ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ ആറ്റിൻകരയിൽ നിർത്തി മാതാവ് വസ്ത്രം അലക്കുകയായിരുന്നു. കുട്ടി അബദ്ധത്തിൽ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നുവത്രെ.
സൗദിയിൽ ബിസിനസുകാരനായ റിയാസ് എതാനും നാൾ മുമ്പാണ് നാട്ടിൽ വന്നത്. സ്വന്തം ജീവൻ നോക്കാതെ ആറ്റിൽ ചാടി കുട്ടിയെ രക്ഷിച്ച റിയാസിനെ പ്രദേശവാസികളും കൂട്ടുകാരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.