Posted On
date_range Updated On
date_range പവര്‍കട്ടിൽ പ്രവർത്തനംനിലച്ചു; യുവാവ് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ
പാലക്കാട്: പവര്‍കട്ടിൽ പ്രവർത്തനരഹിതമായ ലിഫ്റ്റിൽ യുവാവ് കുടുങ്ങിയത് ഒരു മണിക്കൂർ.പാലക്കാട് വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.
പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വടക്കഞ്ചേരി ടൗണിലെ ജിമ്മില്‍ പോയതായിരുന്നു മഹേഷ്. പരിശീലനം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് വൈദ്യുമുടങ്ങി. ലിഫ്റ്റില്‍ കുടുങ്ങിയ മഹേഷ് ഉച്ചത്തില്‍ ശബ്ദം വച്ചപ്പോഴാണ് ആളുകള്‍ വിവരമറിയുന്നത്.
ഒരു മണിക്കൂറോളം യുവാവ് ലിഫ്റ്റില്‍ കുടുങ്ങി. കറന്റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് യുവാവിനെ പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.