മന്ത്രി ജി.ആർ. അനിൽ ​സംഭവസ്​ഥലം സന്ദർശിക്കുന്നു

പോത്തൻകോട് കൊലപാതകം: പൊലീസിനെ വിമർശിച്ച് മന്ത്രി

പോത്തൻകോട്: തിരുവനന്തപുരം റൂറൽ മേഖലയിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കാൻ കാരണം പൊലീസിന്‍റെ ജാഗ്രതക്കുറവ് മൂലമെന്ന് മന്ത്രി ജി.ആർ. അനിൽ. പോത്തൻകോട് കല്ലൂരിൽ കഴിഞ്ഞ ദിവസം ഗുണ്ടാ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്തി.

പൊതുജനങ്ങളിൽനിന്ന് പരാതികൾ ലഭിച്ചിട്ടും ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ പൊലീസിന്‍റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി.

പോത്തൻകോട് കാവുവിളയിൽ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടും അത് ഗൗരവമായി എടുത്തില്ല. മറിച്ചായിരുന്നെങ്കിൽ വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാമായിരുന്നു.

യുവതിയുടെ മരണത്തോടെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബമാണ് അനാഥമായത്. അതേസമയം, പ്രതിയെ പിടികൂടുന്നതിലുള്ള പൊലീസിന്‍റെ കഴിവിനെ മന്ത്രി പ്രശംസിച്ചു.

Tags:    
News Summary - Pothencode murder: Minister criticizes police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.