16കാര​െൻറ കൊലപാതകം: മരണകാരണം ആഴത്തിലുള്ള മുറിവ്​

കൊടുമൺ (പത്തനംതിട്ട): കൂട്ടുകാർ ചേർന്ന്​ കൊലപ്പെടുത്തിയ 16കാര​​െൻറ പോസ്​റ്റുമോർട്ടം നടപടി പൂർത്തിയായി. അങ ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് -മിനി ദമ്പതികളുടെ മകൻ അഖിൽ ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ആ​ഴത്തിലേറ്റ മ ുറിവാണ്​ മരണകാരണം. തലയിലും കഴുത്തിലും ആയുധം ഉപയോഗിച്ച്​ ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്​. മൂന്ന്​ വീതം മുറിവുക ളാണ്​ ഇവിടെയുള്ളത്​. കല്ലേറ്​ കൊണ്ടാണ്​ അഖിൽ മരിച്ചതെന്ന്​ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഇത്​ തെറ്റാണെന്ന്​ പോസ്​റ്റുമോർട്ടം റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

കൈപ്പട്ടൂർ സ​െൻറ്​​ ജോർജ് മൗണ്ട് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അഖിൽ. അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി.എച്ച്.എസ് സ്കൂളിന് സമീപം കദളിവനം വീടിനോട് ചേർന്ന റബർ തോട്ടത്തിൽ ചൊവ്വാഴ്ച ഉച്ചക്കാണ്​ സംഭവം.

ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കൽ വടക്ക് സ്വദേശിയും കൊടുമൺമണിമലമുക്ക് സ്വാദേശിയും ചേർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പ്രതികളിൽ ഒരാളെ അഖിൽ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയതായിരുന്നതായി വിവരമുണ്ട്​. ഇതാണ് കൊലക്ക് കാരണമായതായും പൊലീസ് പറയുന്നു.

സംഭവ സ്ഥലത്തെ വിജനമായ പറമ്പിൽ വെച്ച് ഇരുവരും ചേർന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നിട് കമിഴ്ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണ്​ കൊണ്ടുവന്ന് മുകളിൽ ഇട്ടു. ഇവരുടെ പ്രവർത്തികളിൽ സംശയം തോന്നിയ ഒരാൾ നാട്ടുകാരിൽ ചിലരെ കൂട്ടി സ്ഥലത്ത് എത്തി പരിശോധിച്ചു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഇവർ സംഭവിച്ച കാര്യം തുറന്നുപറയുകയായിരുന്നു.

സ്ഥലത്തെ മണ്ണ് മാറ്റിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ്​ ഉടൻ സ്ഥലത്തെത്തി. പ്രതികളെ കസ്​റ്റഡിയിലെടുത്തു. അതേസമയം, പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്​ പൊലീസ്​ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്​. സംഭവത്തിൽ ജില്ല കലക്​ടറോടും ജില്ല പൊലീസ്​ മേധാവിയോടും രണ്ടാഴ്​ചക്കുള്ളിൽ വിശദീകരണം നൽകാനു​ം ആവശ്യപ്പെട്ടു. ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​ അറിയാത്തവരാണോ പൊലീസുകാരെന്നും കമീഷൻ ചോദിച്ചു.

Tags:    
News Summary - postmortum report out in the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.