പോക്സോ കേസ്: കീഴടങ്ങിയ മുൻ പഞ്ചായത്ത് പ്രസിഡൻറ് റിമാൻഡിൽ
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ് രതി ബത്തേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും മുന്‍ ഡി.സി.സി സെക്രട്ടറിയുമായ ഒ.എം. ജോര്‍ജ് പൊലീസിൽ കീഴടങ്ങി. പിന്നാലെ ഇദ്ദേഹത്തെ കല്പറ്റ പോക്സോ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 29ന് ബത്തേരി പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽപോയ ജോര്‍ജ് ചൊവ്വാഴ്ച രാവിലെയാണ് കീഴടങ്ങിയത്. ശ്രീരംഗപട്ടണം, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ ലോഡ്ജിലും ബസ് സ്റ്റാൻഡിലും റെയില്‍വേ സ്റ്റേഷനിലും ഒളിവില്‍ കഴിഞ്ഞ ജോര്‍ജ് തിങ്കളാഴ്ച രാത്രി ബത്തേരിയിലെ ബന്ധുവീട്ടിലെത്തി. രാവിലെ മാനന്തവാടി കേസ് അന്വേഷിക്കുന്ന എസ്.എം.എസ് ഡിവൈ.എസ്.പി കുബേരൻ നമ്പൂതിരി മുമ്പാകെ കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.