Posted On
date_range Updated On
date_range വീട്ടമ്മക്ക് ഫേസ്ബുക്ക് വഴി അശ്ലീല ചിത്രങ്ങൾ അയച്ച 20കാരൻ അറസ്റ്റിൽ
ചേർപ്പ്: നിരവധി തവണ വീട്ടമ്മക്ക് ഫേസ്ബുക്ക് വഴി അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാള പുത്തൻചിറ ചൊമാട്ടിൽ വീട്ടിൽ അഭിനവ് (20) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂണിലാണ് വീട്ടമ്മക്ക് അശ്ലീല ചിത്രങ്ങൾ അയച്ചത്. നിരവധി തവണ ഇത്തരം ചിത്രങ്ങൾ അയക്കുന്നത് പതിവായപ്പോൾ വിദേശത്തുള്ള ഭർത്താവിനെ വീട്ടമ്മ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് തൃശൂർ റൂറൽ എസ്.പി.ക്ക് ഇ-മെയിൽ വഴി പരാതി കൊടുത്തു.
ഇതിനെതുടർന്ന് ചേർപ്പ് പൊലീസ് ഇൻസ്പക്ടർ ടി.വി. ഷിബു സൈബർ സെൽ സഹായത്തോടെ പ്രതിയെ രാവിലെ മാളയിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അസി. സബ് ഇൻസ്പക്ടർ വിനോദ്, സീനിയർ സി.പി.ഒ ഭരതനുണ്ണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.