പൊലീസ് ഭീകരതക്കു മുന്നില്‍ മുട്ടുമടക്കില്ല -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്​: ​പൊലീസില്‍ വര്‍ധിച്ചു വരുന്ന സംഘ്പരിവാര സ്വാധീനം വലിയ അപകടം വിളിച്ചുവരുത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ്. ആർ.എസ്​.എസിനെ വിമര്‍ശിക്കുന്നതി​ന്‍റെ പേരില്‍ നിരപരാധികളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതക്കെതിരെ പ്രചാരണം ശക്തമാക്കും.

കേസുകള്‍ കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താമെന്ന് നോക്കേണ്ട. എത്രകണ്ട് കള്ളക്കേസുകള്‍ ചുമത്തിയാലും നിയമപരമായി നേരിടും. അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം മാധ്യമങ്ങൾ ഗൗരവമായി ചര്‍ച്ചക്കു വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂര്‍ സോണല്‍ പ്രസിഡന്‍റ്​ എം.വി. റഷീദും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Popular Front reat against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.