Posted On
date_range Updated On
date_range പോപുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി
കൊച്ചി: പോപുലർ ഫ്രണ്ട് നേതാവായിരുന്ന എൻ.കെ. അഷ്റഫിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി. ഇടുക്കിയിലെ മാങ്കുളത്തെ മൂന്നാർ വില്ല വിസ്ത എന്ന പേരിലുള്ള 2.53 കോടിയുടെ റിസോർട്ടാണ് കണ്ടുകെട്ടിയത്.
പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായിരുന്ന അഷ്റഫിനെ കഴിഞ്ഞ ഏപ്രിലിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. നിക്ഷേപ പദ്ധതികൾക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.