Posted On
date_range Updated On
date_range വളപട്ടണത്തും കല്യാശേരിയിലും വാഹനങ്ങൾക്ക് നേരെ കല്ലേറ്; രണ്ടു പേർക്ക് പരിക്ക്
പാപ്പിനിശേരി: പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വളപട്ടണത്തും കല്യാശേരിയിലും വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ടു പേർക്ക് പരിക്കേറ്റു. രാവിലെ എട്ട് മണിയോടെ കണ്ണൂരിൽ നിന്ന് മൂകാംബികയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിനു നേരെ വളപട്ടണം പാലത്തിനു സമീപത്തു വെച്ചായിരുന്നു കല്ലേറുണ്ടായത്. രണ്ടു പേർക്ക് പരിക്കു പറ്റി. ബസിന്റെ ഗ്ലാസുകൾ തകർന്നു.
പത്തനംതിട്ട, എളമാനൂർ സ്വദേശികളായ പ്രസന്ന (68), അനഘ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ പാപ്പിനിശേരി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. വളപട്ടണം പൊലീസ് സ്ഥലത്തെത്തി.
കല്യാശേരി ഹാജിമൊട്ടയ്ക്ക് സമീപത്തു വെച്ച് ടാങ്കർ ലോറിക്ക് നേരെയും കല്ലേറുണ്ടായി. ലോറിയുടെ ഗ്ലാസ് തകർന്നു.
പാപ്പിനിശ്ശേരി മങ്കടവിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസിന് നേരെ മണ്ണണ്ണ നിറച്ച കുപ്പി എറിഞ്ഞു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.