പോ​പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ തോ​മ​സ് ഡാ​നി​യേ​ലി​െൻറ ഭാ​ര്യ പ്ര​ഭ​യെ​യും മ​ക്ക​ളെ​യും റാ​ന്നി കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്നു

പോപുലർ ഫിനാൻസ് തട്ടിപ്പ്​: ഉടമകളെ കോടതിയിൽ ഹാജരാക്കി

റാ​ന്നി: പോ​പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​നാ​ട്, ക​ട്ട​പ്പ​ന പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ൽ ഉ​ട​മ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

തോ​മ​സ് ഡാ​നി​യേ​ൽ, ഭാ​ര്യ പ്ര​ഭ, മ​ക്ക​ളാ​യ റി​യ, റി​നു , റീ​ബ എ​ന്നി​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്​​ച 12.30 ഓ​ടെ റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ എ​ത്തി​ച്ച​ത്.

പെ​രു​നാ​ട് സ്​​റ്റേ​ഷ​നി​ൽ 24 കേ​സു​ക​ളി​ലും ക​ട്ട​പ്പ​ന പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ര​ണ്ട്​ കേ​സു​ക​ളി​ലു​മാ​ണ്​ അ​റ​സ്​​റ്റ്. കോ​ട​തി ഇ​വ​രെ ഈ ​മാ​സം 27 വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. തോ​മ​സ് ഡാ​നി​യേ​ലി​നെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ​നി​ന്ന്​ ഭാ​ര്യ പ്ര​ഭ​യെ​യും മ​ക്ക​ള​യും അ​ട്ട​ക്കു​ള​ങ്ങ​ര സ​ബ് ജ​യി​ലി​ൽ​നി​ന്നു​മാ​ണ് എ​ത്തി​ച്ച​ത്.

Tags:    
News Summary - popular finance fraud owners presented at court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.