സ്പെ​ഷ​ൽ സ്കൂ​ൾ യു.​പി​വി​ഭാ​ഗം ത​ത്സ​മ​യ പേ​പ്പ​ർ ക്രാ​ഫ്റ്റ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

വ്യത്യസ്ത ആശയങ്ങൾ, കഴിവുകൾ; സംസ്ഥാന സ്കൂൾ ശാസ്‍ത്രമേളയിൽ ഞെട്ടിച്ച് വിദ്യാർഥികൾ

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത​ല സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യു​ടെ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ടം തു​ട​രു​ന്നു. ജി​ല്ല​ക​ളി​ൽ 385 പോ​യ​ന്റു​മാ​യി മ​ല​പ്പു​റം ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 383 പോ​യ​ന്റു​മാ​യി ക​ണ്ണൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 373 പോ​യ​ന്റു​മാ​യി വ​യ​നാ​ട് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. തൃ​ശൂ​ർ (372), കോ​ഴി​ക്കോ​ട് (370) ജി​ല്ല​ക​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ. സ്കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 48 പോ​യി​ന്റു​ക​ൾ വീ​തം നേ​ടി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ജി.​വി.​എ​ച്ച്.​എ​സ്.​എ​സും ആ​ല​പ്പു​ഴ പൂ​ങ്കാ​വ് എം.​ഐ.​എ​ച്ച്.​എ​സും ഒ​പ്പ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്നു.

ദേ​വി​ക ക​ളി​മ​ണ്ണി​ൽ തീ​ർ​ക്കും, സം​സാ​രി​ക്കു​ന്ന രൂ​പ​ങ്ങ​ൾ

ശ​ബ്ദ​ലോ​കം അ​ന്യ​മാ​ണെ​ങ്കി​ലും വി​ര​ൽ​ത്തു​മ്പി​ലൂ​ടെ ക​ളി​മ​ണ്ണി​ൽ ജീ​വ​ൻ തു​ടി​ക്കു​ന്ന രൂ​പ​ങ്ങ​ൾ മെ​ന​ഞ്ഞെ​ടു​ക്കു​ക​യാ​ണ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ദേ​വി​ക. കോ​ഴി​ക്കോ​ട് ക​രു​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് സ്കൂ​ളി​ലെ ഈ ​കൊ​ച്ചു​മി​ടു​ക്കി സ്വ​യം ആ​ർ​ജി​ച്ചെ​ടു​ത്ത മി​ക​വി​ലൂ​ടെ​യാ​ണ് ക്ലേ ​മോ​ഡ​ലി​ങ് രം​ഗ​ത്ത് വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്.

 കേ​ൾ​വി​യു​ടെ​യും സം​സാ​ര​ത്തി​ന്റെ​യും പ​രി​മി​തി​ക​ൾ ഉ​ള്ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യ്ക്ക് ഒ​രി​ക്ക​ലും ത​ട​സ്സ​മ​ല്ലെ​ന്ന് ദേ​വി​ക​യു​ടെ ഓ​രോ ക​ലാ​സൃ​ഷ്ടി​യും വി​ളി​ച്ചു​പ​റ​യു​ന്നു. സ്വ​ന്തം ഭാ​വ​ന​യും നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​വും കൈ​വി​ര​ലു​ക​ളു​ടെ വ​ഴ​ക്ക​വും ഒ​ത്തു​ചേ​രു​മ്പോ​ൾ ക​ളി​മ​ണ്ണി​ൽ നി​ന്നും മ​നോ​ഹ​ര ശി​ൽ​പ​ങ്ങ​ൾ പി​റ​വി​യെ​ടു​ക്കു​ന്നു. ഇ​തോ​ടെ മേ​ള​യി​ൽ ഫ​സ്റ്റും ഗ്രേ​ഡും ദേ​വി​സ സ്വ​ന്ത​മാ​ക്കി. കൊ​ല്ലം നി​ല​മേ​ൽ പ​ന​യ​റ​മ​ഠം അ​നി​ൽ​കു​മാ​റി​ന്റെ​യും മെ​റി​ന്‍റെ​യും മ​ക​ളാ​യ ദേ​വി​ക, പ​രി​മി​തി​ക​ളെ പു​ഞ്ചി​രി​യോ​ടെ മ​റി​ക​ട​ന്ന്, ക​ലാ​ലോ​ക​ത്ത് വേ​റി​ട്ടൊ​രു ഇ​ടം ക​ണ്ടെ​ത്തു​ക​യാ​ണ്.

പ​രി​മി​തി​ക​ൾ​ക്ക് വി​ട; കു​ഞ്ഞി​ക്കൈ​ക​ളി​ൽ വി​രി​ഞ്ഞ​ത് വി​സ്മ​യ​ങ്ങ​ൾ

മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട മ​ത്സ​രം. മു​ന്നി​ൽ നി​റ​യെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ. ചെ​യ്യേ​ണ്ട​ത് മ​നോ​ഹ​ര​മാ​യ സൃ​ഷ്ടി​ക​ൾ. പ​ക്ഷേ ആ ​കു​ഞ്ഞി​ക്കൈ​ക​ൾ​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത് വെ​ല്ലു​വി​ളി​ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല, ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളെ​യും ശ്ര​ദ്ധ​യു​ടെ പ​രി​മി​തി​ക​ളെ​യും മ​റി​ക​ട​ക്കാ​നു​ള്ള വ​ലി​യൊ​രു പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ത​ത്സ​മ​യ നി​ർ​മാ​ണ മ​ത്സ​രം പ​ല​തു​കൊ​ണ്ടും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി. എ​ൽ.​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ കൊ​ട്ട​മെ​ട​യ​ൽ, മ​ര​ത്തി​ൽ കൊ​ത്തു​പ​ണി, പാ​യ നി​ർ​മാ​ണം, ചി​ര​ട്ട​യി​ലെ ക​ര​വി​രു​തു​ക​ൾ, ചൂ​ര​ൽ ക​സേ​ര​ക​ളും ടീ​പ്പോ​യി​ക​ളും, ആ​ന​യു​ടെ​യും മ​യി​ലി​ന്റെ​യും ത്രി​മാ​ന ചു​മ​ർ​ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ സൃ​ഷ്ടി​ക​ളാ​ണ് പി​റ​ന്ന​ത്.

പ​ഴ​യ തു​ണി​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ തു​ട​ങ്ങി​യ പാ​ഴ്‌​വ​സ്തു​ക്ക​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കി ഷോ​പീ​സു​ക​ളും ഫ്ല​വ​ർ വേ​സു​ക​ളും ഫ്ലോ​ർ കാ​ർ​പെ​റ്റു​ക​ളു​മൊ​ക്കെ അ​വ​ർ നി​ർ​മി​ച്ചു. പ്ര​ഫ​ഷ​ണ​ൽ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രെ ഓ​ർ​മി​പ്പി​ക്കു​ന്ന വേ​ഗ​ത​യും കൃ​ത്യ​ത​യും കൈ​യ​ട​ക്ക​വും പ​ല കു​ട്ടി​ക​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​മൂ​ന്ന് മ​ണി​ക്കൂ​റി​നി​ടെ ക​ണ്ട കാ​ഴ്ച​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​മി​ക​വി​നേ​ക്കാ​ൾ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ട​ക്കി​ടെ ശ്ര​ദ്ധ മാ​റി​പ്പോ​കു​ന്ന കു​ട്ടി​ക​ൾ. അ​പ്പോ​ൾ അ​ധ്യാ​പ​ക​ർ സ്നേ​ഹ​പൂ​ർ​വം ക​ണ്ണു​രു​ട്ടി​യും ചെ​റി​യ പ്ര​ലോ​ഭ​ന​ങ്ങ​ൾ ന​ൽ​കി​യും വീ​ണ്ടും ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രും. അ​വ​രു​ടെ കൈ​ക​ളി​ൽ വി​രി​ഞ്ഞ​ത് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ മാ​ത്ര​മ​ല്ല, പ​രി​മി​തി​ക​ളെ തോ​ൽ​പ്പി​ക്കാ​നു​ള്ള വ​ലി​യ മ​ന​സ്സി​ന്റെ അ​ട​യാ​ള​ങ്ങ​ൾ കൂ​ടി​യാ​ണ്.

Tags:    
News Summary - Kerala State School Science Fair: Malappuram Leads Points Table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.