Representative image
Posted On
date_range Updated On
date_range കടലിൽ കാണാതായ ആറു മത്സ്യത്തൊഴിലാളികളെ രക്ഷെപ്പടുത്തി
പൊന്നാനി: മത്സ്യബന്ധത്തിനിടെ കടലിൽ കാണാതായ ആറു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ട് പൂർണമായും മുങ്ങിപ്പോയി. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. നാസർ, കഞ്ഞൻബവു, മുനവീർ, സുബൈർ, ഷബീർ, എന്നിവരും ഒരു അന്തർ സംസ്ഥാനത്തൊഴിലാളിയുമാണ് ബോട്ടിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച പൊന്നാനിയിൽനിന്ന് മഹാലക്ഷ്മി ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ ഇന്നലെ രാത്രി പത്തുമണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉൾക്കടലിൽവെച്ച് ബോട്ട് തകർന്ന് വെള്ളം കയറുകയായിരുന്നു.
ബോട്ട് അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നാലെ ഫോൺ ഓഫായി. തുടർന്ന് കോസ്റ്റ്ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.