പൊന്നാനി ഹാർബറിൽ കോവിഡ്​ നിയന്ത്രണങ്ങൾ കടലാസിൽ; ആരോട്​ പറയാൻ...

പൊന്നാനി: പ്രവർത്തനാനുമതി ലഭിച്ചതോടെ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഹാർബറുകളിൽ തിരക്ക് വര്‍ധിച്ചു. ഒരു മാസത്തോളമായി അടച്ചിട്ടിരുന്ന ഹാർബർ തുറക്കാനും പരമ്പരാഗത വള്ളങ്ങൾക്ക് കടലിലിറങ്ങാനും അനുമതി നൽകിയതോടെയാണ് ഇൗ സ്​ഥിതി. 

കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഹാർബർ തൊഴിലാളികളുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് തുറക്കാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കർശന നിയന്ത്രണത്തോടെയാണ് ഹാർബറിന് പ്രവർത്തനാനുമതിയും നൽകിയത്. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ജനത്തിരക്ക് കാണിക്കുന്നത്.

പലരും മാസ്ക് പോലും ധരിക്കുന്നില്ല. ചില്ലറ വിൽപനക്കാർക്കും മൊത്തക്കച്ചവടക്കാർക്കും നിശ്ചിത സമയം ഉറപ്പാക്കും, ഒരാൾക്ക് ഒരു മണിക്കൂറിൽ കൂടുതൽ സമയം ഹാർബറിൽ അനുവദിക്കില്ല, വിൽപനക്കാർക്ക് ടോക്കൺ നൽകുമ്പോൾ തന്നെ സമയവും രേഖപ്പെടുത്തും, ചില്ലറ വിൽപനക്കാരെ ഒരുമിച്ച് ഹാർബറിലേക്ക് കടത്തിവിടില്ല തുടങ്ങിയ തീരുമാനങ്ങൾ കൈ കൊണ്ടിരുന്നെങ്കിലും അതൊ​ന്നും നടപ്പാകുന്നില്ല.

പുലർച്ച മുതൽ സാമൂഹിക അകലം പാലിക്കാതെയാണ് മത്സ്യത്തൊഴിലാളികൾ എത്തുന്നത്. ഗേറ്റിനു പുറത്ത് നൂറിലേറെ കച്ചവടക്കാരാണ് ഒരേ സമയം തടിച്ച് കൂടിയത്. പൊലീസ് പല തവണ കച്ചവടക്കാർക്ക് നിർദേശം നൽകിയിട്ടും ഫലമുണ്ടായില്ല.

Tags:    
News Summary - ponnani harber covid 19 news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.