Posted On
date_range Updated On
date_range കോഴിക്കോട്ട് പോളിങ് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്: കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ് ബൂത്ത് ഏജൻ്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി അസി. എൻജിനീയർ കാമക്കൻ്റെകത്ത് അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. രാവിലെ പോളിങ് സ്റ്റേഷന് സമീപം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ കാമക്കൻ്റകത്ത് അഹമ്മദ് കോയ-കുഞ്ഞിത്താൻ മാളിയക്കൽ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന, മക്കൾ: ഫാഇസ്, ഫദൽ, അകിൽ, ബിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.