പൊലീസ് അതിക്രമം ജനാധിപത്യ വിരുദ്ധം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് കെ.പി.സി.സി നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമം തനി കാടത്തവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ഇരിക്കുന്ന വേദിയിൽ പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരിക്കെ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. നിരുത്തരവാദപരമായി പെരുമാറിയ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Police violence is anti-democratic - PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.