Posted On
date_range Updated On
date_range ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി പൊലീസ്
കോട്ടക്കൽ: ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി കോട്ടക്കൽ പൊലീസ്. സംഭവത്തിൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ പത്തൊമ്പത് സീനിയർ വിദ്യാർഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി.
ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂർ ചിനക്കൽ ബൈപ്പാസ് റോഡിലെ കുറ്റിപ്പുറത്ത് കാവ് ജങഷനിലാണ് സംഭവം. ഇതുവഴി ജൂനിയർ വിദ്യാർഥികൾ കോളേജ് വിട്ട് വരുന്നതറിഞ്ഞ് വിദ്യാർത്ഥികൾ സംഘടിച്ച് നിൽക്കൂകയായിരുന്നു.
രണ്ടു കാറും ആറ് ഇരുചക്രവാഹനങ്ങളു ബൈക്കുകളും പിടിച്ചെടുത്തു. വാഹനങ്ങളും പിടിച്ചെടുത്ത മൊബൈൽ ഫോണും കോടതിയിൽ ഹാജരാക്കുമെന്നും ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറിയിച്ചു.
എസ്.ഐ സൈഫുല്ല, പ്രബോഷണൽ എസ്.ഐ നിജുൽ രാജ്, എസ്.ഐ വിമൽ, എസ്.എസ്.ബി നസീർ, പൊലീസുകാരായ റാഫി, അജീഷ്, നൗഷൗദ് അടങ്ങുന്ന സംഘമാണ് വിദ്യാർഥികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.